k

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചികിത്സാച്ചെലവ് 77.74ലക്ഷം രൂപ. മന്ത്രിമാരുൾപ്പെടെ ആകെ ചെലവ് 1.73കോടി രൂപ.

2021മുതൽ കഴിഞ്ഞ മാസം വരെയുള്ള ചെലവാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി കൈപ്പറ്റിയത് 77,74,356 രൂപയാണ്. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ ചികിത്സാ ചെലവ് 1,42,123 രൂപയാണ്. മുൻമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദൻ 2,22,256 രൂപ കൈപ്പറ്റി. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും ധനവകുപ്പ് പ്രത്യേക ഇൻഷ്വറൻസ് പദ്ധതികൾ ഏർപ്പെടുത്തിയിട്ടില്ല.

മറ്റ് മന്ത്രിമാരുടെ ചെലവ് (ലക്ഷത്തിൽ )

കെ.കൃഷ്ണൻകുട്ടി 32.42, വി.ശിവൻകുട്ടി 18.95, എ.കെ.ശശീന്ദ്രൻ 5.94, ആന്റണിരാജു 6.41,ആർ.ബിന്ദു 4.28,അഹമ്മദ് ദേവർകോവിൽ 4.20,വി.എൻ.വാസവൻ 3.46,കടന്നപ്പള്ളിരാമചന്ദ്രൻ 3.15, എം.ബി.രാജേഷ് 3.93, അബ്ദുറഹിമാൻ 2.87, കെ.എൻ.ബാലഗോപാൽ 2.05,കെ.രാജൻ 1.71, കെ.രാധാകൃഷ്ണൻ 0.99, സജി ചെറിയാൻ 0.25, ചിഞ്ചുറാണി 0.86, റിയാസ് 0.18, ചീഫ് വിപ്പ് ജയരാജ് 0.16.