നെയ്യാറ്റിൻകര: കിരീടപ്പോരാട്ടത്തിൽ 632 പോയിന്റ് നേടി കിളിമാനൂർ ഉപജില്ലയാണ് ഒന്നാമത്. 622 പോയിന്റോടെ തിരുവനന്തപുരം സൗത്തും 611 പോയിന്റുമായി ആറ്റിങ്ങലും തൊട്ടുപിന്നിലുണ്ട്. തിരുവനന്തപുരം നോർത്ത് (603), പാലോട് (538) ഉപജില്ലകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. സ്‌കൂളുകളിൽ വഴുതക്കാട് കാർമ്മൽ ഹയർ സെക്കൻഡറിയാണ് മുന്നിൽ. 185 പോയിന്റ്. നന്ദിയോട് എസ്‌.കെ.വി.എച്ച്.എസ് (150), കടുവയിൽ കെ.ടി.സി.ടി .ഇ.എം എച്ച്.എസ്.എസ് (142) സ്‌കൂളുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.ആദ്യമായി കലോത്സവത്തിൽ മത്സരയിനമാകുന്ന ഗോത്രകലകൾ ഇന്ന് അരങ്ങിലെത്തും. ആസ്വാദകർ ഏറെയുള്ള ഒപ്പനയും മോഹിനിയാട്ടവും മിമിക്രി, മോണോ ആക്ട് മത്സരങ്ങളും ഇന്നാണ്. രാത്രിയോടെ മത്സരങ്ങൾ അവസാനിക്കും. നാളെയാണ് സമാപനസമ്മേളനം.