ko

കോവളം: ശ്രീ നാരായണ ഗുരുദേവൻ സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തിയ കുന്നുംപാറയിൽ സ്വാമി പ്രകാശാനന്ദയോടൊപ്പം ദീർഘകാലം ക്ഷേത്രം മാനേജരായും ശാന്തിയായും സേവനം അനുഷ്ഠിച്ച വാഴമുട്ടം കുഴിവിളാകം വീട്ടിൽ കുന്നുംപാറ നടേശൻ ശാന്തി (88) നിര്യാതനായി. വാഴമുട്ടത്ത് പരേതരായ അച്ചുതന്റെയും ലക്ഷ്മിയുടെയും മകനായ നടേശൻ കുട്ടിക്കാലം മുതൽ തികഞ്ഞ ഗുരുദേവ ഭക്തനായിരുന്നു. ആദ്യം ഗുരുദേവ കൃതികൾ സ്വായത്തമാക്കുകയും അന്ന് കുന്നുംപാറയിൽ ചാർജ് വഹിച്ചിരുന്ന സ്വാമി പ്രകാശാനന്ദയിൽ നിന്നും 20-ാം വയസിൽ പൂജാവിധികൾ സ്വായത്തമാക്കി. അവിവാഹിതാനായ ഇദ്ദേഹം 35 വർഷത്തോളം ക്ഷേത്രത്തിൽ ശാന്തിയായിരുന്നു. നടേശൻ ശാന്തി കൃഷി ചെയ്ത വിളകൾ ആദ്യ കാലത്ത് ഇവിടെ നിന്നും പാർവതി പുത്തനാറിലൂടെ വള്ളത്തിൽ ശിവഗിരിയിൽ എത്തിക്കാൻ മുൻകൈ എടുത്തതിൽ പ്രധാനിയും ഇദ്ദേഹമായിരുന്നു. നാഗമ്മ, പരേതരായ നാഗപ്പൻ, ശ്രീകണ്ഠൻ, നടരാജൻ, നാഗേശ്വരൻ, ശ്രീമതി, ശാന്തകുമാരി എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം ഇന്ന് രാവിലെ 10 ന് മുട്ടത്തറ മോക്ഷ കവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.