നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ടൗണിൽ14 കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര ടി.ബി.ജംഗ്‌ഷനിലെ വാറുവിളാകത്ത് പുത്തൻവീട്ടിൽ മോഹൻ-ഷേർളി ദമ്പതികളുടെ മകൾ അന്ന (14) ആണ് മരിച്ചത്. പിതാവ് കഴിഞ്ഞ 7 വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. വീട്ടിൽ അമ്മയും രണ്ട് മക്കളും മാത്രമാണ് താമസിച്ചിരുന്നത്. ഇന്നലെ രാവിലെ അമ്മ ജോലിക്കും സഹോദരൻ സ്‌കൂളിലേക്കും പോയിരുന്നു. ഈ സമയം പെൺകുട്ടി ഒറ്റയ്ക്കായിരുന്നു. വൈകിട്ടോടെ സഹോദരൻ സ്‌കൂളിൽ നിന്നും എത്തിയപ്പോഴാണ് അന്നയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. നെയ്യാറ്റിൻകര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നെയ്യാറ്റിൻകര ജംഗ്‌ഷനിലെ സ്വകാര്യ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി ഇന്ന്പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോകും.