
തിരുവനന്തപുരം:ഓരോ വിജയവും മിലൻ അമ്മയ്ക്കുള്ള സന്തോഷമാണ്.ആ വിജയത്തിനായാണ് പോൾവാട്ടിൽ സ്വർണ നേട്ടങ്ങൾ മിലൻ കൊയ്യുന്നത്.ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക്സ് മീറ്റിലും പോൾവാൾട്ട് മത്സരത്തിൽ മിലൻ സ്വർണം നേടി.
ഉത്തർപ്രദേശിലായിരുന്നു മത്സരം.4.10 മീറ്റർ ഉയരം കീഴടക്കിയാണ് മിലന്റെ സ്വർണ നേട്ടം. 4 മീറ്റർ ഉയരം കീഴടക്കിയാണ് സംസ്ഥാന കായികമേളയിൽ മിലൻ സ്വർണം നേടിയത്. വിധി തീർത്ത വേദനയുടെ വിതുമ്പലുകളേക്കാൾ ഇ ഷീജ സാബുവെന്ന വീട്ടമ്മയുടെ കണ്ണുനനയിച്ചത് മകൻ മിലൻ സാബുവിന്റെ മിന്നുന്ന പ്രകടനമാണ്.
ഈരാറ്രുപേട്ടയിൽ നിൽക്കുമ്പോഴാണ്ഷീജ മകന്റെ സ്വർണ നേട്ട വാർത്ത അറിയുന്നത്.മലിന്റെ പിതാവ് സാബു 11 വർഷം മുൻപ് ഒരു അപകടത്തിൽ മരണപ്പെട്ടു.പിന്നീട് അമ്മ ഷീജയായിരുന്നു മിലനും സഹോദരി മെൽബയ്ക്കും സഹോദരൻ മെൽബിനും എല്ലാറ്റിനും കൂട്ട്. ഏഴ് മാസം മുൻപാണ് പുറം വേദനയുടെ രൂപത്തിൽ ഷീജയിൽ ക്യാൻസറെത്തിയത്.ഇപ്പോൾ ചികിത്സയിലാണ്. മുടിയൊക്കെ കൊഴിഞ്ഞ് അവശതയിലാണെങ്കിലും മകന് പിന്തുണ നൽകുന്നതിൽ ഇപ്പോൾ ശക്തയാണ്. ശാരീരിക ബുദ്ധിമൂട്ടുള്ളത് കൊണ്ട് ഷീജയ്ക്ക് ഇത്തവണ കൂടെ പോകാൻ സാധിച്ചില്ല. സാമ്പത്തിക ബുദ്ധിമൂട്ടുള്ളത് കൊണ്ട് ഷീജ ഇപ്പോൾ ഒരു വീട്ടിൽ ജോലിയ്ക്ക് പോകാനുള്ള തയ്യാറാെടുപ്പിലാണ്.
മുൻകാലത്തെ പവർ ലിഫിറ്റിംഗ് വെയിറ്റ് ലിഫിറ്റിംഗ് മത്സരാർത്ഥിയാണ് ഷീജ.നാഷണൽ മത്സരങ്ങളുൾപ്പടെ ഷീജ പങ്കെടുത്തിട്ടുണ്ട്. അമ്മയുടെ ശാരീരിക അവസ്ഥയും വീട്ടിലെ ബുദ്ധിമൂട്ടും കണക്കിലെടുത്താണ് തന്റെ എല്ലാമായ പോൾവാൾട്ട് ഉപേക്ഷിച്ച് വിദേശത്തേക്ക് പോകാൻ തയ്യാറാെടുക്കയാണ് സഹോദരി മെൽബ സാബു. പാലാ ജംപ്സ് അക്കാദമിയിൽ കോച്ച് സതീഷിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.