f

തിരുവനന്തപുരം: ഇ.പി.ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഡി.ജി.പി മടക്കി. ഇ.പിയുടെയും രവി ഡി.സിയുടെയും മൊഴികളിൽ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആത്മകഥ ചോർന്നത് ഡി.സിയിൽ നിന്നെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. എന്നാൽ എന്തിന് ചോർത്തിയെന്ന് വ്യക്തതയില്ല. വീണ്ടും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോട്ടയം എസ്.പിക്ക് ഡി.ജി.പി നിർദ്ദേശം നൽകി. വ്യക്തതയോടെ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ നിർദ്ദേശം. ഇ.പി.ജയരാജൻ ഉൾപ്പെടെ എല്ലാവരുടെയും മൊഴി വീണ്ടുമെടുക്കും. ഡി.ജി.പിയുടെ നിർദ്ദേശ പ്രകാരമാണ് എ.ഡി.ജി.പി വ്യക്തത തേടിയിരിക്കുന്നത്.