
വിവാഹം അരികെ എത്തി എന്നു ആരാധകരെ അറിയിച്ച് കാളിദാസ് ജയറാം. 10 ദിവസങ്ങൾ മാത്രം എന്നാണ് ഭാവിവധുവും മോഡലുമായ തരിണി കലിംഗരായനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് കാളിദാസ് കുറിച്ചത്. മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബാണ് നടൻ ജയറാമിന്റേത്. ജയറാമും പാർവതിയും മകൻ കാളിദാസും മകൾ മാളവികയുമെല്ലാം പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. മേയ് മാസത്തിലായിരുന്നു മാളവികയുടെ വിവാഹം. 2023 നവംബറിലായിരുന്നു കാളിദാസിന്റെയും തരിണിയുടെയും വിവാഹ നിശ്ചയം.
മോഡലിംഗ് രംഗത്ത് സജീവമായ തരിണി നീലഗിരി സ്വദേശിയാണ്. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണർ അപ്പായും തിരഞ്ഞെടുക്കപ്പെട്ടു. അടുത്തിടെ ജയറാമും പാർവതിയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിനെ വിവാഹം ക്ഷണിക്കാൻ ചെന്നത് വാർത്തയായിരുന്നു. ചെന്നൈയിലെ വസതിയിൽ എത്തി ജയറാമും പാർവതിയും സ്റ്റാലിനെ നേരിട്ട് ക്ഷണിക്കുകയായിരുന്നു.