
ആറ്റിങ്ങൽ: നെഹ്റു സാംസ്കാരിക വേദിയുടെ പുരസ്കാരസമർപ്പണവും നെഹ്റു അനുസ്മരണവും എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ.ജി.ഭുവനേശ്വരൻ സ്മാരക പുരസ്കാരം കുട്ടികൾക്കുള്ള ചികിത്സാരംഗത്തെ സേവനം പരിഗണിച്ച് ഡോ.പ്രവീൺകുമാറിന് നൽകി. 25000രൂപയും ഫലകവുമടങ്ങിയതാണ് അവാർഡ്.കോളാഷ് സുരേഷ് ബാബു,കളരിപ്പയറ്റ് ടീച്ചർ ഷിജി.വി.എസ്,കവി ബാലചന്ദ്രൻ നായർ,അങ്കണവാടി ടീച്ചർമാരായ സി.സിന്ധു(കടയ്ക്കാവൂർ),എസ്.സീജ(വക്കം),വി.ഗീത (അഞ്ചുതെങ്ങ് ),കെ.ഗീതമ്മ (ചിറയിൻകീഴ് ),എസ്.ലൈലാബീവി (കിഴുവിലം),എസ്.സിബി(പുളിമാത്ത് ),ബി.ഷീജ (മുദാക്കൽ),പി.എസ്.സുനിത(നഗരൂർ),ആർ.എസ്.ഗീതകുമാരി (ആറ്റിങ്ങൽ നഗരസഭ),ലതകുമാരി (കിളിമാനൂർ),ആർ.സുലജ(പഴയകുന്നുമ്മേൽ),ലീലാമണി അമ്മ(കരവാരം) എന്നിവർക്ക് ശിശുസ്നേഹ പുരസ്കാരം നൽകി. സാംസ്കാരികവേദി രക്ഷാധികാരി വി.എസ്.ഹരീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.സാംസ്‌കാരികവേദി ചെയർമാൻ ഇളമ്പ ഉണ്ണിക്കൃഷ്ണൻ,വക്കംഖാദർ അനുസ്മരണവേദി ചെയർമാൻ എം.എ.ലത്തീഫ്,നഗരസഭ കൗൺസിലർ പി.ഉണ്ണിക്കൃഷ്ണൻ,കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് മെമ്പർ എം.എം.താഹ,ഗാന്ധിഗ്രാമം ചെയർമാൻ അഡ്വ.നിയാസ് ഭാരതി,മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി,എൻ.ജി.ഒ അസോസിയേഷൻ മുൻസംസ്ഥാന വൈസ് പ്രസിഡന്റ് അജന്തൻ നായർ,എസ്.സജിൻ തുടങ്ങിയവർ പങ്കെടുത്തു.