hi

കല്ലറ:എസ്.എൻ.ഡി.പി യോഗം സി.കേശവൻ സ്മാരക കല്ലറ യൂണിയനിൽ പുതിയ ഭരണ സമിതി നിലവിൽ വന്നു.യോഗം കൗൺസിലറും യൂത്ത്മൂവ്‌മെന്റ് കേന്ദ്ര സമിതി ചെയർമാനുമായ പച്ചയിൽ സന്ദീപ് (ചെയർമാൻ),യോഗം കൗൺസിലർ ഡി.വിപിൻരാജ് (കൺവീനർ),അനീഷ് എസ് (കമ്മിറ്റിയംഗം) എന്നിവരാണ് ചുമതലയേറ്റത്.യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ഓഫീസിൽ കൂടിയ യോഗത്തിൽ മുൻ കൺവീനറും ശിവഗിരി യൂണിയൻ സെക്രട്ടറിയുമായ അജി.എസ്.ആർ.എം,വാമനപുരം യൂണിയൻ ചെയർമാർ സിത്താര രാജേന്ദ്രൻ,കടയ്ക്കൽ യൂണിയൻ വൈസ് പ്രസിഡന്റ് കെ.പി. പ്രേംരാജ്,കമ്മിറ്റി അംഗം പാങ്ങലുകാട് ശശിധരൻ,കിളിമാനൂർ യൂണിയൻ കമ്മിറ്റി അംഗങ്ങളായ ചെമ്പകശ്ശേരി ബിനു, ഡി.അനിൽകുമാർ,യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് ചെയർമാൻ അരുൺ അശോക്, ചിറയിൻകീഴ് യൂണിയൻ കൗൺസിലർമാരയ സജിവക്കം,ബി.എസ്.അജീഷ്,യൂണിയൻ വനിത സംഘം കൺവീനർ ലയ എസ്. എസ്, പാട്ടത്തിൽ രഞ്ജിൻ തുടങ്ങിയവർ സംസാരിച്ചു.യൂണിയൻ കൺവീനർ ഡി.വിപിൻരാജ് സ്വഗതവും കമ്മിറ്റിയംഗം അനീഷ് എസ് നന്ദിയും പറഞ്ഞു.