കിളിമാനൂർ:തൊഴിലുറപ്പ് മേഖലയിലെ വിവിധ ആവശ്യം ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കിളിമാനൂർ ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങൾക്ക് മുന്നിൽ മാർച്ചും ധർണയും നടത്തി.കിളിമാനൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ യൂണിയൻ ജില്ലാ ട്രഷറർ മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു.എസ്.രാജലക്ഷ്മി അമ്മാൾ അദ്ധ്യക്ഷത വഹിച്ചു. പഴയകുന്നുമ്മേലിൽ സി.പി.എം ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി പ്രവിത അദ്ധ്യക്ഷയായി. പള്ളിക്കലിൽ യൂണിയൻ ജില്ലാ കമ്മറ്റിയംഗം ജി്. വിജയകുമാർ ഉദ്ഘാടനം ചെയ്തു.പുളിമാത്ത് സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.വത്സലകുമാർ ഉദ്ഘാടനം ചെയ്തു.ആയിഷ അദ്ധ്യക്ഷത വഹിച്ചു.നാവായിക്കുളത്ത് സി.പി.എം ഏരിയാകമ്മറ്റിയംഗം എം. ഷാജഹാൻ ഉദ്ഘാടനം ചെയ്തു.എസ്.സലൂജ അദ്ധ്യക്ഷത വഹിച്ചു. മടവൂരിൽ യൂണിയൻ ഏരിയാ സെക്രട്ടറി പി.ജി .മധു ഉദ്ഘാടനം ചെയ്തു.എച്ച്. നാസർ അദ്ധ്യക്ഷനായി. കരവാരത്ത് സി.പി.എം ഏരിയാകമ്മിറ്റി അംഗം ടി. എൻ്. വിജയൻ ഉദ്ഘാടനം ചെയ്തു. കെ.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. നഗരൂരിൽ യൂണിയൻ ഏരിയാ പ്രസിഡന്റ് ഡി. സ്മിത ഉദ്ഘാടനം ചെയ്തു.എം.എൻ. ഷൈലജ അദ്ധ്യക്ഷത വഹിച്ചു.