a

കടയ്ക്കാവൂർ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിലയ്ക്കാമുക്ക് ജംഗ്ഷനിൽ പ്രതിഷേധിച്ചു. സമരം പാർട്ടി ജില്ലാകമ്മിറ്റി അംഗം വി.എ. വിനീഷ് ഉദ്ഘാടനം ചെയ്തു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് ഷീല.എസ് അദ്ധ്യക്ഷത വഹിച്ചു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ കടയ്ക്കാവൂർ പഞ്ചായത്ത് തല സെക്രട്ടറി നിസാർ സ്വാഗതം പറഞ്ഞു. അഡ്വ.എസ് ലെനിൽ, അഫ്സൽ മുഹമ്മദ്, എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി പ്രവീണചന്ദ്ര , സുനിൽ, ഏരിയാകമ്മിറ്റി അംഗം രാധിക പ്രദീപ്, ജനപ്രതിനിധികളായ ബീനാരാജീവ് , യമുന,പ്രസന്ന, ശ്രീകല എന്നിവർ സംസാരിച്ചു.