hi

കിളിമാനൂർ: കിളിമാനൂർ കെഎസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള ബസ് റൂട്ടുകൾ വെട്ടികുറയ്ക്കുകയും, ബസുകളെയും തൊഴിലാളികളെയും മറ്റ് ഡിപ്പോകളിലേക്ക് മാറ്റുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കിളിമാനൂർ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ ഡി.റ്റിഒ യെ ഉപരോധിച്ചു.

കെ.പി.സി.സി മെമ്പർ എൻ. സുദർശനൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ എ.അഹമ്മദ് കബീർ, ഡി.സി.സിജനറൽ സെക്രട്ടറി എ. ഷിഹാബുദീൻ,ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജി.ജി. ഗിരികൃഷ്ണൻ,മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ശ്യാംനാഥ്‌,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ബെൻഷാ ബഷീർ,കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അദേശ് സുധർമ്മൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.

തുടർന്ന് ബസുകൾ കൈമാറിയില്ലെന്നും ഒഴിവാക്കിയ സർവീസുകൾക്ക് പകരം ബസുകൾ എത്തിച്ച് പുനർസ്ഥാപിക്കാമെന്നുമുള്ള ഡി.റ്റി.ഒ യുടെ ഉറപ്പിൻ സമരം അവസാനിപ്പിച്ചു. ഉറപ്പുകൾ പാലിക്കാതെ കിളിമാനൂർ ഡിപ്പൊയെ നശിപ്പിക്കാനുള്ള നീക്കവുമായി അധികാരികൾ മുന്നോട്ട് പോയാൽ ശക്തമായ സമരങ്ങളിലൂടെ കിളിമാനൂർ ഡിപ്പോക്ക് സംരക്ഷണമൊരുക്കുമെന്ന് കിളിമാനൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി അറിയിച്ചു.

കൊവിഡ് ലോക്ക് ഡൗണിന് ശേഷം 62 ബസുകൾ മാത്രമായി ചുരുങ്ങിയ കിളിമാനൂർ ഡിപ്പോയിൽ നിന്ന് 18 ബസുകൾ നിലവിൽ മറ്റ് ഡിപ്പോകളിലേക്ക് മാറ്റി. ഇതു മൂലം 52 സർവീസുകൾ ഓപ്പറേറ്റ് ചെയ്തിരുന്ന കിളിമാനൂർ ഡിപ്പോയിൽ നിന്നും നിലവിൽ 37 സർവീസുകൾ മാത്രമാണ് അയക്കുന്നത്. 7 ബസുകൾ കട്ടപ്പുറത്താണ്. അവശേഷിക്കുന്ന 37 ബസുകളിൽ നിന്നുമാണ് ഇനിയും സർവീസുകൾ കുറച്ച് കൊണ്ട് മറ്റ് ഡിപ്പോകളിലേക്ക് വാഹനങ്ങൾ കൈമാറാനുള്ള നീക്കം നടക്കുന്നത്.