36

ഉദിയൻകുളങ്ങര: നെയ്യാറ്റിൻകര വില്ലേജ് ഓഫീസിൽ വൈദ്യുതി വിച്ഛേദിച്ച് ഇലക്ട്രിസിറ്റി ബോർഡ്. ബില്ല് അടയ്ക്കാത്തതിനെ തുടർന്നാണ് ഇന്നലെ രാവിലെ 10ന് കെ.എസ്.ഇ.ബി അധികൃതർ ഓഫീസിലെ ഫ്യൂസ് ഊരിയത്. താലൂക്ക് ഓഫീസിൽ നിന്നുമാണ് പതിവായി ബില്ല് അടയ്ക്കാറുള്ളത്.

വൈദ്യുതി ബില്ല് 2810 രൂപ അടയ്ക്കാത്തതാണ് നടപടിക്ക് കാരണം.

ഇതോടെ ഓഫീസിലെ പ്രവർത്തനങ്ങൾ മണിക്കൂറുകളോളം നിശ്ചലമായി. തുടർന്ന് 11.45ഓടെ ജീവനക്കാർ സ്വന്തം ചെലവിൽ ബില്ല് അടച്ച് വൈദ്യുത ബന്ധം പുനഃസ്ഥാപിച്ചു.