ആറ്റിങ്ങൽ:പ്രവാസി കോൺഗ്രസ് കിഴുവിലം മണ്ഡലം കമ്മിറ്റി രൂപികരിച്ചു.രൂപീകരണ യോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.അഭയൻ ഉദ്ഘാടനം ചെയ്തു.കേരള പ്രദേശ് പ്രവാസി കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി സബീർ കോരാണി അദ്ധ്യക്ഷത വഹിച്ചു.പ്രവാസി കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് ഷിബു പാണശേരി,മംഗലാപുരം ബ്ലോക്ക് പ്രസിഡന്റ്‌ മുഹമ്മദ് അലി,ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് ശ്രീരംഗൻ,കിഴുവിലം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രൻ,മണ്ഡലം പ്രസിഡന്റ് എസ്.എ.കെ.തങ്ങൾ,മെമ്പർമാരായ വത്സലകുമാരി,ഉണ്ണിക്കുട്ടൻ, കോരാണി വിജയൻ തുടങ്ങിയവർ സംസാരിച്ചു.ജനറൽ സെക്രട്ടറി ഷാനവാസ്‌ സ്വാഗതം പറഞ്ഞു.മണ്ഡലം ഭാരവാഹികളായി അസ്ഹർ പാലമൂട് (പ്രസിഡന്റ്),അബ്ദുൽ അസീസ് അയണിമൂട്,മർഹൂം അയണിമൂട് (വൈസ് പ്രസിഡന്റുമാർ), സലാഹുദ്ദീൻ മാമം, റഫീഖ് പാലമൂട് (ജനറൽ സെക്രട്ടറിമാർ) , നൗഷാദ് പാറക്കാട്, അഷറഫ്പാലമൂട്, സുബൈർ പാറക്കാട് (സെക്രട്ടറിമാർ) മുബാറക്ക് പാലമൂട് (ട്രഷറർ) , ചന്ദ്രൻ നായർ (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.