ബാലരാമപുരം: ഡിവൈൻ ആർട്ട് കലാസാഹിത്യ ജീവകാരുണ്യസമിതിയുടെ പുരസ്കാര സമർപ്പണവും വീൽചെയർ വിതരണവും കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രശ്മി ഊറ്ററ അദ്ധ്യക്ഷത വഹിച്ചു.വീൽചെയർ സ്നേഹ സാന്ദ്രം ട്രസിറ്റിനു വേണ്ടി ട്രസ്റ്റ് സ്ഥാപക ഷീജ സാന്ദ്ര ഏറ്റുവാങ്ങി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കായി സമിതി ഏർപ്പെടുത്തിയ പുരസ്കാരം രാജസ്ഥാൻ പ്രവാസി ഫൗണ്ടേഷൻ പ്രസിഡന്റ് പ്രഭുധാൻ റെറ്റ്നു,​ മാദ്ധ്യമപ്രവർത്തകൻ അയൂബ്ഖാൻ,​എസ്.എഫ്.പി.ആർ ചെയർമാൻ എം.എം സഫർ,​ ജീവകാരുണ്യപ്രവർത്തക ഷീജ സാന്ദ്ര,​ചിത്രകാരനും കാർട്ടൂണിസ്റ്റുമായ മണികണ്ഠൻ മണലൂർ,​ സാംസ്കാരിക പ്രവർത്തകൻ ഡോ.അബ്ദുൽ സലാം സംഗമം തുടങ്ങിയവർ കെ.ആൻസലൻ എം.എൽ.എ കൈമാറി.തിക്കുറിശ്ശി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി രാജൻ വി.പൊഴിയൂർ മുഖ്യാതിഥിയായി.പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആര്യദേവൻ,​ പൊലീസ് അസി.കമാൻഡന്റ് ശിവപ്രകാശ്.വി.ആർ,​ ശരത് കോട്ടുകാൽ,​ ബി.എസ്.എസ് ജോയിന്റ് ഡയറക്ടർ സിന്ധു മധു,​മധു മുല്ലൂർ,​ഹരികുമാർ.കെ.പി,​ചാന്നാങ്കര ജയപ്രകാശ്,​സമിതി ഭാരവാഹികളായ ദിവ്യ വൈദേഹി,​ജേസിമോൻ ഫിലിപ്പ്,​ വിജേഷ് ആഴിമല,​ഷറഫുദീൻ,​സുജാത അരാളത്,​മധു മോഹൻ തമ്പി എന്നിവർ സംസാരിച്ചു.