sivagiri
Sivagiri

ശിവഗിരി : വത്തിക്കാനിൽ ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ലോകമത പാർലമെന്റിൽ പങ്കെടുക്കുന്നതിനായി യാത്ര തിരിച്ച ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠർക്ക് മഹാസമാധിയിൽ ഭക്തിനിർഭര യാത്രഅയപ്പ് നല്‍കി.

ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദയുടെ നേതൃത്വത്തിൽ മഹാസമാധിയിൽ സന്യാസി ശ്രേഷ്ഠരും ബ്രഹ്മചാരികളും മഠം ജീവനക്കാരും ഭക്തജനങ്ങളും ഗുരുധർമ്മ പ്രചാരണസഭയുടേയും മാതൃസഭയുടേയും പ്രവർത്തകരും യോഗം ശാഖാ ഭാരവാഹികളും ഉൾപ്പെടെ അനവധി പേർ യാത്രഅയപ്പിൽ പങ്കെടുത്തു.
ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുൻ ട്രഷറർ സ്വാമി വിശാലാനന്ദ, ഗുരുധർമ്മ പ്രചാരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ഹംസതീർത്ഥ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, സ്വാമിനി ആര്യനന്ദാദേവി എന്നിവരാണ് ശിവഗിരി മഠത്തെ പ്രതിനിധീകരിക്കുന്നത്.

ഫോട്ടോ: വത്തിക്കാനിൽ ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ലോകമത പാർലമെന്റിൽ പങ്കെടുക്കുന്നതിനായി ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠർക്ക് മഹാസമാധിയിൽ നൽകിയ യാത്രഅയപ്പ്