
മൂന്ന് വർഷത്തിനുള്ളിൽ 200 കോടിയുടെ നിക്ഷേപം
തിരുവനന്തപുരം: മലയാളി സ്റ്റാർട്ടപ്പായ ഫെതർ സോഫ്റ്റ് ഇൻഫോ സൊലൂഷൻസിനെ ഏറ്റെടുത്ത് കാലിഫോർണിയയിലെ തിങ്ക്ബയോ ഡോട്ട് എഐ. ബയോടെക്, ഫാർമസ്യൂട്ടിക്കൽ, ഡിജിറ്റൽ ഹെൽത്ത്‌കെയർ മേഖലകൾക്ക് എ.ഐ അധിഷ്ഠിത സേവനങ്ങൾ നൽകുന്ന മുൻനിര കമ്പനിയാണ് തിങ്ക് ബയോ. സോഫ്റ്റ് വെയർ, ക്ലൗഡ് അധിഷ്ഠിത സേവനങ്ങൾ നൽകുന്ന കൊച്ചി ഇൻഫോ പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് ഫെതർ സോഫ്റ്റ്. ഏറ്റെടുക്കൽ പൂർത്തിയായതോടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിൽ 200 കോടിയുടെ നിക്ഷേപം നടത്തുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
350ൽ അധികം സ്‌കിൽഡ് പ്രൊഫഷണൽസുള്ള ഫെതർ സോഫ്റ്റിനെ സ്വന്തമാക്കിയതിലൂടെ ക്ലൗഡ് കംപ്യൂട്ടിംഗിലും സോഫ്റ്റ് വെയർ എൻജിനീയറിംഗിലുമുള്ള വൈദഗ്ദ്ധ്യവും തിങ്ക് ബയോയ്ക്ക് ലഭ്യമാകും.