ആറ്റിങ്ങൽ: എസ്.എസ് ഹരിഹരയ്യർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ വെടിവെയ്പ്പിന്റെ 86-ാം വാർഷികവും ആറ്റിങ്ങൽ കലാപത്തിന്റെ 303-ാം വാർഷികാചരണവും 30 ന് നടക്കും. വൈകിട്ട് 4.30ന് കിഴക്കേ നാല്‌മുക്ക് വക്കം ജി. സ്ക്വയറിൽ ചടങ്ങുകൾ യു.ഡി.എഫ് കൺവീനർ എം.എം ഹസൻ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ ഡോ. വി.എസ്. അജിത് കുമാർ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി എം. ലിജു ഭദ്രദീപം തെളിയ്ക്കും. കർമ്മ സേവ അവാർഡ് ലഭിച്ച വി. അജിത്ത് ഐ.പി.എസിനും കർമ്മശ്രേഷ്ഠാ അവർഡ് നേടിയ ഡോ. വി. ഗിരിജയ്ക്കും അടൂർ പ്രകാശ് എം.പി പുരസ്ക്കാര വിതരണം ചെയ്യും. ചികിത്സാ സഹായം എൻ. പീതാംബരക്കുറുപ്പ് വിതരണം ചെയ്യും. എൻ. സുദർശനൻ, എൻ .ബിഷ്ണു, കെ.ആർ. അഭയൻ, കെ. മോഹൻലാൽ ഡി. ഷാജി തുടങ്ങിയവർ സംസാരിക്കും.