വർക്കല: കേരളകൗമുദിയും ദേവീ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്രരോഗ നിർണയ ക്യാമ്പും,വെട്ടൂർ പഞ്ചായത്തിലെ ആശാപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങും നാളെ രാവിലെ 10 മുതൽ വിളഭാഗം ശാന്തി ഓഡിറ്റോറിയത്തിൽ നടക്കും.വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും.വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽലാൽ അദ്ധ്യക്ഷത വഹിക്കും.ദേവീ ഐ ഹോസ്പിറ്റൽ പി.ആർ.ഒ വർക്കല സജീവ് മുഖ്യപ്രഭാഷണം നടത്തും.വാർഡംഗം വിജയകുമാർ,കേരള കൗമുദി ലേഖകരായ ബൈജു മോഹൻ,സുനിൽ കല്ലമ്പലം,കെ.ആർ.അനിൽ ദത്ത് എന്നിവർ പങ്കെടുക്കും.കേരളകൗമുദി സീനിയർ മാർക്കറ്റിംഗ് മാനേജർ സുധി സ്വാഗതവും വർക്കല ലേഖകൻ സജി നായർ നന്ദിയും പറയും.ദേവീ ഐ കെയർ ഫൗണ്ടേഷൻ വഴി ക്യാമ്പിൽ പങ്കെടുക്കുന്ന 10-ാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമായി കണ്ണടയും നിർദ്ധന രോഗികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും ലഭ്യമാക്കുന്നു.