തിരുവനന്തപുരം: സരസ്വതി സമ്മാനം നേടിയ കവി പ്രഭാവർമ്മയ്ക്ക് എൻ.രാമചന്ദ്രൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആദരമൊരുക്കും. ഡിസംബർ ഒന്നിന് വൈകിട്ട് 4 ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കുന്ന ചടങ്ങ് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. കേരളകൗമുദി ചീഫ് എഡിറ്ററും ഫൗണ്ടേഷൻ വൈസ് പ്രസിഡന്റുമായ ദീപു രവി മെമെന്റോ സമ്മാനിക്കും.
മുൻമന്ത്രി ബാബുദിവാകരന്റെ അദ്ധ്യക്ഷതയിൽ ശശിതരൂർ എം.പി മുഖ്യപ്രഭാഷണം നടത്തും.
കേരളസർവകലാശാല ഡീൻ ഡോ. മീന ടി.പിള്ള,ഭരതനാട്യം നർത്തകി രാജശ്രീ വാര്യർ എന്നിവർ അനുമോദനമർപ്പിക്കും.പ്രഭാവർമ്മ മറുപടി പ്രസംഗം നടത്തും.ഫൗണ്ടേഷൻ സെക്രട്ടറിയും 24 ന്യൂസ് ചാനൽ എഡിറ്റർ ഇൻ ചീഫുമായ പി.പി. ജെയിംസ് സ്വാഗതവും ഫൗണ്ടേഷൻ അംഗവും കായംകുളം എം.എസ്.എം കോളേജ് മുൻ പ്രിൻസിപ്പലുമായ ഷെയ്‌ക്ക് അഹമ്മദ് നന്ദിയും പറയും.തുടർന്ന് പ്രഭാവർമ്മയുടെ കൃതികളെ ആസ്പദമാക്കി ഡോ. ധനലക്ഷ്മി സി അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി നടക്കും.