പോത്തൻകോട് : സി.പി.എം മംഗലപുരം ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഇന്നും നാളെയും പോത്തൻകോട് എം.ടി. ഹാളിൽ (യെച്ചൂരി നഗർ) നടക്കും. ഇന്ന് രാവിലെ 10ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എ.എ. റഹിം എം.പി ഉദ്‌ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം.വിജയകുമാർ,വി.ശിവൻകുട്ടി,ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.ജയൻ ബാബു,ആർ.രാമു,കെ.സി.വിക്രമൻ,പുത്തൻകട വിജയൻ,കെ.എസ്.സുനിൽകുമാർ,എസ്.പുഷ്പലത എന്നിവർ പങ്കെടുക്കും. 2 ന് വൈകുന്നേരം 4 ന് കരൂർ ജംഗ്ഷനിൽ നിന്ന് റെഡ് വോളന്റിയർ മാർച്ചും പ്രകടനവും ആരംഭിക്കും.തുടർന്ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം എം.വി. നികേഷ് കുമാർ ഉദ്‌ഘാടനം ചെയ്യും. അഡ്വ.വി.ജോയി, എം.വിജയകുമാർ,വി.ശിവൻകുട്ടി,ആർ.രാമു,മുല്ലശേരി മധു എന്നിവർ സംസാരിക്കും. സമ്മേളനത്തോടനുബന്ധിച്ച് തോന്നയ്ക്കൽ പതിനാറാം മൈലിൽ നടന്ന വനിതാ സെമിനാർ കെ.കെ.ശൈലജ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് കാർത്തിക അദ്ധ്യക്ഷ വഹിച്ചു. ആലുംമൂട് ജംഗ്ഷനിൽ മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന സെമിനാർ ചരിത്ര പ്രഭാഷകൻ ഡോ.പി.ജെ. വിൻസെന്റ് ഉദ്‌ഘാടനം ചെയ്തു. ഏരിയാകമ്മിറ്റി അംഗം എം.ജലീൽ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ കമ്മിറ്റി അംഗം ഷിജുഖാൻ, ഏരിയ സെക്രട്ടറി മധു മുല്ലശേരി ,എൻ.ജി.കവിരാജൻ,എസ്.വി.സജിത്ത് ,കെ.ശ്രീകുമാർ,ആർ.അനിൽ,എസ്‌. നാഗപ്പൻ,വി.വിജയകുമാർ, അഡ്വ.യാസിർ, വേങ്ങോടു മധു,എസ്.വിദീഷ് ,കെ.സോമൻ,ആർ.ജയൻ എന്നിവർ സംസാരിച്ചു.