aishwarya

ഐശ്വര്യ റായ്‌യുടെ പേരിൽ പ്രശസ്തയാകാൻ ശ്രമിക്കുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന ട്രോളുകളോട് പ്രതികരിച്ച് ഐശ്വര്യയുടെ സഹോദരൻ ആദ്രത്യ റായ്‌യുടെ ഭാര്യ ശ്രീമ.

ആദിത്യറായ്‌ക്കും മക്കൾക്കും ഭർതൃമാതാവ് ബ്രിന്ദ റായ്‌ക്കും ഒപ്പമുള്ള കുടുംബ ചിത്രം ശ്രീമ കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. എന്നാൽ ഐശ്വര്യയ്ക്കും ആരാധ്യ ബച്ചനും ഒപ്പമുള്ള ചിത്രങ്ങളൊന്നും പങ്കുവയ്ക്കാത്തത് എന്തുകൊണ്ടെന്ന രീതിയിൽ ട്രോളുകളും കമന്റുകളും പ്രചരിച്ചു. ഇതിന് ശ്രീമ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഐശ്വര്യയുടെ എല്ലാ ചിത്രങ്ങളും കണ്ടെത്താൻ നിങ്ങൾക്ക് അവരുടെ പേജിലേക്ക് പോകാം. അവിടെ നിങ്ങൾക്ക് അവരുടെ ഫോട്ടോകൾ മാത്രമേ കാണാനാകൂ. ഞങ്ങളിൽ ഒരാളെ പോലും കാണില്ല. അത് നിങ്ങളെ തൃപ്തിപ്പെടുത്തും.

മാത്രമല്ല ഞാൻ ഒരു ബ്ളോഗർ കണ്ടന്റ് ക്രിയേറ്റർ ആകുന്നതിന് മുൻപ് വർഷങ്ങളോളം ബാങ്കറായിരുന്നു. ഞാൻ ഒരു സ്വതന്ത്ര കരിയർ കെട്ടിപ്പടുത്തിയിട്ടുണ്ട്. ആരുടെ പേരിലും ബിസിനസ് തുറക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. ശ്രീമയുടെ വാക്കുകൾ. ശ്രീമയുമായി ഐശ്വര്യ സ്വരച്ചേർച്ചയിലല്ലെന്നാണ് പ്രചാരണം.

എന്നാൽ അമ്മ ബൃന്ദയുമായി ഐശ്വര്യ വളരെ അടുപ്പത്തിലാണ്. അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ഐശ്വര്യ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.