ഉഴമലയ്ക്കൽ:ഉഴമലക്കൽ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കലോത്സവവും കേരളോത്സവവും 30ന് രാവിലെ 10ന് ആരംഭിക്കും.പുതുക്കുളങ്ങര ഗവ.എൽ.പി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത കലോത്സവങ്ങൾ ഉദ്ഘാടനം ചെയ്യും.30ന് ഭിന്നശേഷി കുട്ടികളുടെ കലാ മത്സരങ്ങൾക്ക് ഒപ്പം കേരളോത്സവത്തിന്റെ രചനാ മത്സരങ്ങളും ഉണ്ടായിരിക്കും.ഡിസംബർ ഒന്നിന് ക്രിക്കറ്റ്,വടംവലി, ബാഡ്മിന്റൺ ഡിസംബർ ആറിന് ഫുട്ബോൾ,കബഡി,വോളിബാൾ.7ന് അത് ലറ്റിക്സ്,8ന് കലാ മത്സരങ്ങളും നടക്കും.7ന് വൈകിട്ട് 4ന് പി.ചക്രപാണി ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ വിജയികൾക്ക് സമ്മാനദാനം നടത്തും.