വെള്ളറട: കുന്നത്തുകാൽ ശ്രീ ചിത്തിരത്തിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്കൂളിന്റെ 32ാം വാർഷിക ആഘോഷങ്ങൾ ഡിസംബർ ഒന്നിന് രാവിലെ 10ന് സ്കൂൾ ക്യാമ്പസിലുള്ള കെ.കരുണാകരൻ ഓഡിറ്റോറിയത്തിൽ ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിക്കും. ഡോ.ഇന്ദിര രാജൻ സുവനീർ അവതരണം നടത്തും. ചലച്ചിത്രതാരം സുധീർ കരമന സുവനീർ പ്രകാശനം നിർവഹിക്കും. പ്രിൻസിപ്പൽ പുഷ്പവല്ലി റിപ്പോർട്ട് അവതരിപ്പിക്കും. മാനേജർ ടി.സതീഷ് കുമാർ സ്വാഗതവും ദേവകൃഷ്ണ.ബി.ആർ നന്ദിയും പറയും.