
കാട്ടാക്കട:പൂവച്ചൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷത്തെ തുടർന്ന് സ്കൂൾ പ്രിൻസിപ്പലിനും പി.ടി.എ പ്രസിഡന്റിനും മർദ്ദനമേറ്റ സംഭവത്തിൽ നിരപരാധിയായ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തുവെന്നാരോപിച്ച് കെ.എസ്.യു കാട്ടാക്കട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടാക്കട പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ ഉദ്ഘാടനം ചെയ്തു.അസംബ്ലി പ്രസിഡന്റ് ഗോകുൽ പള്ളിച്ചൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അജേഷേ് സുധർമ്മൻ,ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്.അഭിജിത്ത്,ജില്ലാ ഭാരവാഹികളായ ജപിൻ മുണ്ടേല, അഖിൽ വട്ടിയൂർക്കാവ്,നിഹാൽ.പി.എം,വൈശാഖൻ,ബ്ലോക്ക് പ്രസിഡന്റുമാരായ സച്ചിൻ സത്യനേശൻ,എസ്.എം.സുജിത്, മണ്ഡലം പ്രസിഡന്റുമാരായ ബാസിത്,അഫ്സൽ,റ്റിജു തുടങ്ങിയവർ നേതൃത്വം നൽകി.