photo

നെടുമങ്ങാട്: കോടതിയിലേക്കുള്ള നിയമപരിജ്ഞാന യാത്ര-സംവാദത്തിന്റെ ഭാഗമായി ഉറിയാക്കോട് വിശ്വദർശിനി പബ്ലിക് സ്കൂൾ വിദ്യാത്ഥികൾ നെടുമങ്ങാട് കോടതി സന്ദർശിച്ചു. നെടുമങ്ങാട് പ്രിൻസിപ്പൽ മുൻസിഫ് രാധിക.എസ്.നായർ ഉദ്ഘാടനം ചെയ്ത് വിദ്യാർത്ഥികളുമായി സംവദിച്ചു. നെടുമങ്ങാട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.ഉവൈസ് ഖാൻ, സംവാദ കോ-ഓർഡിനേറ്റർ അഡ്വ.ജയകുമാർ തീർത്ഥം,പാനൽ അഭിഭാഷക സംഗീത,താലൂക്ക് ലീഗൽ സർവീസ് സെക്രട്ടറി വൈശാന്ത്‌,വിപിൻ (ജൂനി.സൂപ്രണ്ട്), ലീഗൽ സർവീസ് മെമ്പർ റംസി,പ്രിയങ്ക തുടങ്ങിയവർ നേതൃത്വം നല്കി. നിയമം,പത്രവായന തുടങ്ങിയവയെ ആസ്പദമാക്കി ക്വിസ് മത്സരവും സംഘടിപ്പിച്ചു.