നെയ്യാറ്റിൻകര: പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ 10-ാംവാർഡിന് തളിയൂർ എന്ന പേര് നൽകണമെന്ന ആവശ്യം ശക്തമാകുന്നു. വാർഡുകളുടെ പേര് പുനർനിർണയം ചെയ്തപ്പോൾ 10-ാം വാർഡിന്റെ പേര് അണമുഖമെന്ന് മാറ്റിയിരുന്നു. ഇത് പ്രദേശത്തെ പ്രമുഖ ക്ഷേത്രത്തിന്റെ പേരാണ്. തളിയൂർ ദേശം എന്നാണ് 10-ാം വാർഡ് ഉൾപ്പെടുന്ന പ്രദേശം അറിയപ്പെടുന്നത്. കൂടാതെ എല്ലാ മതവിഭാഗങ്ങളും ഉൾപ്പെടുന്ന പ്രദേശമായതിനാൽ പൊതുവേ ഉപയോഗിക്കുന്ന തളിയൂർ എന്ന പേരുതന്നെ നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.