
ആറ്റിങ്ങൽ: കേരളകൗമുദി ബോധപൗർണമി ക്ലബും ചിറയിൻകീഴ് താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയും സംയുക്തമായി ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചു. ആലംകോട് ലൗ ഡെയ്ൽ റസിഡൻഷ്യൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചിറയിൻകീഴ് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ സി.ആർ ബിജുകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഷാഹിദാബീവി അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി സീനിയർ സർക്കുലേഷൻ മാനേജർ എസ്.സേതുനാഥ് ദിനാചരണ സന്ദേശം നൽകി. സർക്കുലേഷൻ മാനേജർ ടി.സന്തോഷ് ആശംസകൾ നേർന്നു, അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർമാരായ എസ്.സജിത്ത്,രാഹുൽ,എക്സിക്യൂട്ടീവ് അജയ് തുടങ്ങിയവർ സംസാരിച്ചു. അഡ്വ.എസ് ജവാദ് അവെയർനസ് ക്ലാസിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ ഡോ.അന്നാമ്മ ജോർജ് സ്വാഗതവും പ്രണവ് എം.ദാസ് നന്ദിയും പറഞ്ഞു.