
നാലാം സെമസ്റ്റർ ബി.എ. ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബി.എസ്‌സി. എൻവയൺമെന്റൽ സയൻസ് ആൻഡ് എൻവയൺമെന്റ് ആൻഡ് വാട്ടർ മാനേജ്‌മെന്റ് , ബി.എസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി, ബി.എസ്‌സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക്പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.എ. ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.എ. മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.കോം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എ ഫിലോസഫി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രം ഡിസംബർ രണ്ടു മുതൽ ശാസ്താംകോട്ട യു.ഐ.റ്റി യിലും കാഞ്ഞിരംകുളം കെ.എൻ.എം. ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജിലും വച്ച് നടത്താനിരുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന്റെ പരീക്ഷ ഡിസംബർ 11 മുതൽ നടത്തും.
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്‌സി./ബി.കോം. പരീക്ഷകൾ ഡിസംബർ 16 മുതൽ ആരംഭിക്കും.
എം.ജി സർവകലാശാലപരീക്ഷ തീയതി മാറ്റി
ഡിസംബർ 6 മുതൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2024 അഡ്മിഷൻ റഗുലർ, 2022, 2023 അഡ്മിഷൻ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2019 അഡ്മിഷൻ അവസാന മേഴ്സി ചാൻസ് ദ്വിവത്സര കോഴ്സ്) പരീക്ഷകൾ ഡിസംബർ 7 ന് തുടങ്ങുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബയോഇൻഫർമാറ്റിക്സ് (സി.ബി.സി.എസ് 2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 5 ന് എടത്തല എം.ഇ.എസ് കോളേജിൽ നടക്കും.
പരീക്ഷാ ഫലം
ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എ, എം.എസ്സി (2020 അഡ്മിഷൻ റഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഡിസംബർ 11 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എസ്സി ഡാറ്റാ അനലിറ്റിക്സ് (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.