നെയ്യാറ്റിൻകര: കൗമാരക്കാരുടെ നൃത്തലാസ്യ ഭാവതാളങ്ങൾ പെയ്തിറങ്ങിയ നാലുനാൾ നീണ്ട ജില്ലാ കലോത്സവത്തിന് ആഘോഷപൂർവമായ പരിസമാപ്തി. ഇന്നലെ നെയ്യാറ്റിൻകര ബോയ്സ് എച്ച്.എസ്.എസിൽ നടന്ന സമാപന ചടങ്ങ് കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ.രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗം വിജയികൾക്ക് ട്രോഫി നൽകി. നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, കൗൺസിലർമാരായ എം.എ.സാദത്ത്, എൻ.കെ.അനിതകുമാരി, ആർ.അജിത, ഗ്രാമം പ്രവീൺ, മഞ്ജുതല സുരേഷ്, കൂട്ടപ്പന മഹേഷ് തുടങ്ങിയവർ പങ്കെടുത്തു. ഡി.ഡി.ഇ സുബിൻ പോൾ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സിജോവ് സത്യൻ നന്ദിയും പറഞ്ഞു.