
തിരുവനന്തപുരം: അഞ്ഞൂറ് മെഗാവാട്ട് ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബിക്ക് 135 കോടി രൂപ കേന്ദ്രസഹായം. വയബിലിറ്റി ഗ്യാപ്പ് ഫണ്ടായാണ് തുക അനുവദിക്കുന്നത്. പകൽ സമയം കുറഞ്ഞ ചെലവിൽ ലഭിക്കുന്ന അധിക വൈദ്യുതി ബാറ്ററിയിൽ സംഭരിച്ച് രാത്രി കാലങ്ങളിൽ ലഭ്യമാക്കുന്ന പദ്ധതിയാണ് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം.