വിതുര: വിതുരപഞ്ചായത്തിലെ കേരളോത്സവ സമാപനയോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ജില്ലാ പഞ്ചായത്ത് അംഗംഎന്നിവരുടെ പേര് പ്രോട്ടോക്കോൾ ലംഘിച്ച് താഴ്ത്തിവെച്ചതിൽ കോൺഗ്രസ്‌ വിതുര - ആനപ്പാറ മണ്ഡലംകമ്മിറ്റികൾ പ്രതിഷേധിച്ചു. ഡിസംബർ 3ന് നടക്കുന്ന കേരളോത്സവ സമാപനയോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ പേരിന് താഴെ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദുലേഖ, ജില്ലാപഞ്ചായത്ത് അംഗം സോഫി തോമസ് എന്നിവരുടെ പേര് വച്ചത്. കൂടാതെ ബ്ലോക്ക്‌ പഞ്ചായത്ത് അംഗമായ കോൺഗ്രസിലെ എ.എം. ഷാജിയുടെ പേര് ഒഴിവാക്കുകയും ചെയ്തു. പ്രോട്ടോക്കോൾ പാലിച്ച് നോട്ടീസ് മാറ്റി അടിക്കണമെന്നും അല്ലാത്തപക്ഷം സമാപനസമ്മേളനം ജനപ്രതിനിധികൾ ബഹിഷ്ക്കരിക്കുമെന്നും ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ. ഉവൈസ്ഖാൻ, തുര മണ്ഡലം പ്രസിഡന്റ് ഇ.എം. നസീർ, ആനപ്പാറ മണ്ഡലം പ്രസിഡന്റ് വിഷ്ണു ആനപ്പാറ എന്നിവർ അറിയിച്ചു.