thizhilurappu-marchum-dha

ആറ്റിങ്ങൽ: തൊഴിൽദിനങ്ങൾ 200ആയി വർദ്ധിപ്പിക്കുക,അർഹരായ തൊഴിലാളികൾക്കെല്ലാം തൊഴിൽ ഉറപ്പുവരുത്തുക,പ്രതിദിനകൂലി 600 രൂപയായി വർദ്ധിപ്പിക്കുക,തൊഴിൽസമയം രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാക്കുക,എൻ.എം.എം.എസ്,ജിയോടാഗ് എന്നിവ പിൻവലിക്കുക,അർഹമായ ലേബർ ബഡ്‌ജറ്റ് അനുവദിക്കുക,അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പാക്കുക,ക്ഷേമനിധി പ്രാബല്യത്തിൽ വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ മുദാക്കൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളക്കാട് ജംഗ്ഷനിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു.യൂണിയൻ ഏരിയാ സെക്രട്ടറി എസ്.പ്രവീൺചന്ദ്ര ധർണ ഉദ്ഘാടനം ചെയ്‌തു.ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.സി.ജയശ്രീ,ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ദിനേശ്,രാജീവ്‌,ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.