ആറ്റിങ്ങൽ: കെ.എസ്.ടി.എ ആറ്റിങ്ങൽ സബ്ജില്ലാ വാർഷിക സമ്മേളനം 7ന് ആറ്റിങ്ങലിൽ നടക്കും.സമ്മേളനത്തിന്റെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണയോഗം സി.പി.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.എൻ.മോഹനൻനായർ ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ സബ് ജില്ല പ്രസിഡന്റ് എ.എസ്.ദിലിത്ത് അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ടി.എ ജില്ലാ എക്സിക്യുട്ടീവ് അംഗം എച്ച് അരുൺ,സി.പി.എം വെസ്റ്റ് ലോക്കൽകമ്മിറ്റി അംഗം എസ്. സതീഷ് കുമാർ,കൗൺസിലർമാരായ എസ്.ഷീജ,ബിനു,എസ്.എം.സി ചെയർമാൻ രതീഷ് നീരാല,ഹെഡ്മിസ്ട്രസ് ഗീത എന്നിവർ പങ്കെടുത്തു.സബ്ജില്ലാ സെക്രട്ടറി എസ് നിഹാസ് സ്വാഗതവും ട്രഷറർ വിനു നന്ദിയും പറഞ്ഞു.സംഘാടകസമിതി ചെയർപേഴ്സനായി അഡ്വ എസ്. കുമാരിയേയും കൺവീനറായി എസ് .നിഹാസിനെയും തിരഞ്ഞെടുത്തു.