
നെയ്യാറ്റിൻകര : പോക്സോ കേസിലെ പ്രതിയെ 78 വർഷം കഠിനതടവിനും 1,87,000 രൂപ പിഴയും ശിക്ഷിച്ചു. ഒൻപതു വയസ്സുകാരിയെ മൂന്നുവർഷത്തോളം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തുകയും നഗ്ന വീഡിയോ പകർത്തുകയും ചെയ്ത വെങ്ങാനൂർ, സുധാകര (64) നെയാണ് നെയ്യാറ്റിൻകര അതിവേഗ കോടതി II ജഡ്ജി പ്രസന്ന.കെ ശിക്ഷിച്ചത്. 2023 -ൽ ബാലരാമപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ്. പ്രതി വർഷങ്ങളോളം കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കൃത്യം ചെയ്തത് പ്രതിയുടെ വീട്ടിൽ വച്ചാണ്. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് കൗൺസലിംഗിനു കൊണ്ടുപോയി. അപ്പോഴും ഈ വിവരം കുട്ടി പറഞ്ഞില്ല. പൊലീസിനോടാണ് ഈ വിവരം കുട്ടി പറയുന്നത്. ബാലരാമപുരം സ്റ്റേഷനിലെ പി.അജിത്ത്കുമാർ, അജിചന്ദ്രൻ നായർ, ശ്രീകാന്ത് മിശ്ര എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. ഡിജിറ്റൽ തെളിവുകളും കേസിന് നിർണായകമായി. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 18 സാക്ഷികളെയും 29 രേഖകളും ഹാജരാക്കി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട കെ.എസ്.സന്തോഷ്കുമാർ ഹാജരായി. ലെയ്സാൺ ഓഫീസർമാരായി ശ്യാമള ദേവി, ജനീഷ് എന്നിവർ പ്രവർത്തിച്ചു.