hi

വെഞ്ഞാറമൂട്:ജീവനക്കാരുടെ അഭാവത്തിൽ പുല്ലമ്പാറ പി.എച്ച്.സിയിൽ ഒ.പി വിഭാഗത്തിന് അവധി നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് തേമ്പാംമൂട് - പുല്ലമ്പാറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പി.എച്ച്.സിക്ക് മുന്നിൽ ധർണ നടത്തി.ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.ഷാനവാസ് ആനക്കുഴി,ജി.പുരുഷോത്തമൻ നായർ,ബിനു.എസ്.നായർ തുടങ്ങിയവർ സംസാരിച്ചു.മണ്ഡലം പ്രസിഡന്റുമാരായ എം.എ.ജഗ്ഫർ ഖാൻ,എം.മിനി,പഞ്ചായത്ത് അംഗങ്ങളായ ഷാജി പേരുമല,നസീർ അബൂബക്കർ,റാണി സുനിൽ,കെ.രമേശൻ നായർ,അഡ്വ.രാധാകൃഷ്ണൻ നായർ,രജിത്,തേമ്പാമൂട്,ജയകുമാരി എന്നിവർ നേതൃത്വം നൽകി.