hi

കിളിമാനൂർ:വനിതാ സാംസ്കാരിക കൂട്ടായ്മ മാറ്റൊലിയുടെ ആഭിമുഖ്യത്തിൽ നഗരൂർ പഞ്ചായത്തിൽ വനിതാ ജംഗ്ഷൻ സംഘടിപ്പിച്ചു.ഒ.എസ്.അംബിക എം.എൽ.എ ഭദ്രദീപം കൊളുത്തി.റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് ഡി.സ്മിത അദ്ധ്യക്ഷത വഹിച്ചു.ആസൂത്രണ സമിതി ചീഫ് ജെ.ജോസഫൈൻ മുഖ്യാതിഥിയായി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ പി.ബി.അനശ്വരി,എ .എസ്.വിജയലക്ഷ്മി,പഞ്ചായത്ത് സെക്രട്ടറി ആർ.എസ്.ഷീജ,ഐ.സി.ഡി.എസ് സൂപ്പർ വൈസർ വി.ചിത്രകുമാരി എന്നിവർ സംസാരിച്ചു.