
വെള്ളറട: 68ാംമത് തെക്കൻകുരിശുമല തീർത്ഥാടനം സംഘാടക സമിതി രൂപീകരിച്ചു . 2025 മാർച്ച് 30 മുതൽ ഏപ്രിൽ 5 വരെ ഒന്നാം ഘട്ട തീർത്ഥാടനവും ഏപ്രിൽ 17, 18 തീയതികളിൽ രണ്ടാം ഘട്ട തീർത്ഥാടനവും നടക്കും. തെക്കൻകുരിശുമല തീർത്ഥാടന സംഗമവേദിയിൽ നടന്ന പൊതുയോഗം ഡയറക്ടർ ഡോ. വിൻസെന്റ് കെ. പീറ്റർ ഉദ്ഘാടനം ചെയ്തു. ഫാ. അരുൺ. പി. ജിത്ത്, ഫാ. ഹെൻസിലിൻ ഒ.സി.ഡി, ഫാ. അഗസ്റ്റിൻ, ഫാ. ഷാജ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കേരള തമിഴ്നാട് ഭാഗത്തുനിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. മോൺ ഡോ. വിൻസെന്റ് കെ. പീറ്റർ (ജനറൽ കൺവീനർ) ഫാ. ജോസഫ് അനിൽ, ഫാ. ബെന്നി ലൂക്കോസ് (ജോ. കൺവീനർമാർ) ടി.ജി. രാജേന്ദ്രൻ (ജനറൽ കോർഡിനേറ്റർ) പ്രിജിത്ത് (സെക്രട്ടറി) ഫാ. അരുൺ (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ) എന്നിവരുടെ തീർത്ഥാടന കമ്മിറ്റി രൂപീകരിച്ചു.