
ചിറയിൻകീഴ്: ഡീലിമിറ്റേഷൻ കമ്മിറ്റി പ്രസിദ്ധീകരിച്ച വാർഡ് വിഭജന കരടിനെതിരെ ' ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് സി.പി.എം ബഹുജന മാർച്ച് നടത്തി. ചിറയിൻകീഴ് , ശാർക്കര ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ചിറയിൻകീഴ് വലിയകട ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനത്തിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. തുടർന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു.സി.പി.എം ശാർക്കർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. വ്യാസൻ,ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.സുഭാഷ്,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.മുരളി, മണികണ്ഠൻ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സരിത, ഫാത്തിമ ഷാക്കിർ, സൂസി ബിനു ,മിനി ദാസ്, ആർ. അനീഷ്, ബിജു,ഷൈജ ,ഇ.എം. മുസ്തഫ,സജിത്ത് ഉമ്മർ,അജി തോപ്പിൽ,നജീബ് തോപ്പിൽ,രേണുക എന്നിവർ പങ്കെടുത്തു.