jesa-jasmine

മലയിൻകീഴ് : ഇന്ത്യയും യു.എ.ഇ.അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടത്തിയ ഉപന്യാസം മത്സരത്തിൽ പേയാട് വിട്ടിയം കാർമ്മൽ സ്കൂളിലെ ജെസാ ജാസിമിന് ഒന്നാം സമ്മാനം ലഭിച്ചു.യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഈദുൽ ഇത്തിഹാദ് 2024, ഇൻഡോ- അറബ് ഫ്രണ്ട്ഷിപ്പ് സെന്ററാണ് മത്സരം സംഘടിപ്പിച്ചത്. ഡിസംബർ 2.ന് തിരുവനന്തപുരത്ത് ബോബൻ റസിഡൻസിയിൽ നടക്കുന്ന യോഗത്തിൽ സമ്മാനം മന്ത്രി ജി ആർ അനിൽ നൽകുമെന്ന് ഐ.എ. എഫ്.സി. പ്രോഗ്രാം കമ്മിറ്റി കൺവീനർ ബാബു ജോസഫ് ജോൺ അറിയിച്ചു.മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥിയായിരിക്കും.