
വെള്ളനാട്: വെള്ളനാട് ഹൈസ്കൂൾ ജംഗ്ഷനിൽ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ ജംഗ്ഷൻ വിഴിഞ്ഞം തുറമുഖം എം.ഡി ഡോ.ദിവ്യ.എസ്.അയ്യർ ഉദ്ഘാടനം ചെയ്തു.ഡോ.ദിവ്യ.എസ്.അയ്യർ.വെള്ളനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.അനിത,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ വിവിധ മേഖലകളിലെ വ്യക്തികൾക്ക് ആദരവുകൾ സമ്മാനിച്ചു.ഐ.സി.ഡി.എസ് സൂപ്പർ വൈസർ എൻ.എസ്.സുമ,ഗ്രാമ പഞ്ചായത്തംഗങ്ങളായ എൽ.പി.മായാദേവി,ആശമോൾ,സുനിത കുമാരി,കുടുംബ ശ്രീ ചെയർപേഴ്സൺ എസ്.ഡബ്ലിയു.സജിത എന്നിവർ സംസാരിച്ചു.വീട്ടമ്മമാർ,വിദ്യാർത്ഥികൾ,കലാ-സാംസ്കാരിക മേഖലയിലെ ജീവനക്കാർ തുടങ്ങി 100ഓളം പേർ പരിപാടികൾ അവതരിപ്പിച്ചു.അർദ്ധരാത്രിയിൽ രാത്രി നടത്തത്തോടെ സമാപിച്ചു.