തിരുവനന്തപുരം:ബി.ഡി.ജെ.എസിന്റെ ഒമ്പതാം വാർഷികാഘോഷം 5ന് രാവിലെ 10 മുതൽ കൈതമുക്ക് ശ്രീനാരായണ ഷഷ്ട്യബ്ദി പൂർത്തി മന്ദിര ഹാളിൽനടക്കും.സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജി. സോമശേഖരൻ നായർ പതാക ഉയർത്തും.സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ആർ.എം.അജി ഉദ്ഘാടനം ചെയ്യും.ബി.ജെ.പി ജില്ലാ പ്രസിഡന്റും എൻ.ഡി.എ ജില്ലാ ചെയർമാനുമായ വി.വി.രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് നെടുമങ്ങാട്, കൗൺസിലർ ഡി.പ്രേംരാജ്,സംസ്ഥാന വൈസ് പ്രസിഡന്റ് തമ്പി മേട്ടുത്തറ,സംസ്ഥാന സെക്രട്ടറിമാരായ ആലുവിള അജിത്ത്, മലയിൻകീഴ് രാജേഷ്,ജില്ലാ പ്രസിഡന്റ് പരുത്തിപ്പള്ളി സുരേന്ദ്രൻ,എക്സിക്യുട്ടീവ് അംഗങ്ങളായ ദേവരാജ്, മണ്ണന്തല മുകേഷ്,അഡ്വ.പ്രദീപ് കുറുന്താളി,ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് വേണു കാരണവർ, ഭാരത് ധർമ്മ മഹിളാ സേന ജില്ലാ പ്രസിഡന്റ് ഉഷാ ശിശുപാലൻ,ബി.ഡി.ജെ.എസ് ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. എല്ലാ പ്രവർത്തകരും നേതാക്കളും പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് പരുത്തിപ്പള്ളി സുരേന്ദ്രൻ അഭ്യർത്ഥിച്ചു.