തിരുവനന്തപുരം : ബ്രഹ്മോസ് എയ്റോസ്‌പേസിൽ സൊസൈറ്റി ഭരണം സി.ഐ.ടി.യുവിൽ നിന്ന് എ.ഐ.ടി.യു.സി - ബി.എം.എസ് സഖ്യം പിടിച്ചെടുത്തു. 26ന് നടന്ന തിരഞ്ഞെടുപ്പിലാണ് ഇടതുപക്ഷ സംഘടനയായ സി.ഐ.ടി.യു അംഗങ്ങളെ ഒഴിവാക്കിക്കൊണ്ട് ഭരണം എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള
ബ്രഹ്മോസ് എംപ്ലോയീസ് യൂണിയനും ബി.എം.എസിന്റെ നേതൃത്വത്തിലുള്ള ബ്രഹ്മോസ് എംപ്ലോയീസ് സംഘും സഖ്യമുണ്ടാക്കിയത്. എ.ഐ.ടി.യു.സി യൂണിയന്റെ നിലപാടിൽ അംഗങ്ങൾ ആശങ്കയിലായി.

സി.ഐ.ടി.യു - നാല് ,എ.ഐ.ടി.യു.സി - നാല് ,ബി.എം.എസ് - രണ്ട് എന്ന നിലയിലാണ് ഭരണസമിതി അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്. പിന്നാലെ എ.ഐ.ടി.യു.സിക്ക് പ്രസിഡന്റ് സ്ഥാനവും ബി.എം.എസിന് സെക്രട്ടറി സ്ഥാനവുമെന്ന ധാരണയിൽ കമ്മിറ്റി രൂപീകരിക്കുകയായിരുന്നു.