തിരുവനന്തപുരം : കേരളത്തിലെ തൊഴിൽ മേഖലയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുഭാവപൂർണമായ സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ. എ.ഐ.ടി.യു.സി തെക്കൻമേഖല പ്രക്ഷോഭജാഥയുടെ സമാപന സ്വീകരണ സംഘാടക സമിതി യോഗം തമ്പാനൂർ സുഗതൻ സ്മാരകത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി പി.എസ്. നായിഡു സ്വാഗതം പറഞ്ഞു. മുഖ്യപ്രഭാഷണവും ക്യാമ്പയിനുകളും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ വിശദീകരിച്ചു. ജില്ലാ ഭാരവാഹികളായ അഡ്വ: ജോർജ് തോമസ്, ചന്തവിള മധു, ടി എസ് ബിനുകുമാർ, കെ.നിർമലകുമാർ, ഹട്സൺ ഫെർണാൻഡസ്, ഡി ടൈറ്റസ്, ദീപ ഡി എ, സുനിൽ മതിലകം, മൈക്കിൾ ബസ്റ്റിൻ, ബി ജയകുമാർ, കൊടുങ്ങനൂർ വിജയൻ, കർണികാരം ശ്രീകുമാർ, കോരാണി ബിജു, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. മാങ്കോട് രാധാകൃഷ്ണൻ (ചെയർമാൻ), പി.എസ് നായിഡു (ജനറൽ കൺവീനർ), ആൾസെയിന്റ്സ് അനിൽ, കൊടുങ്ങാനൂർ വിജയൻ,കോരാണി ബിജു, കർണികാരം ശ്രീകുമാർ, കാലടി പ്രേമചന്ദ്രൻ (കൺവീനർമാർ) ഉൾപ്പെടെ 251 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തിരരഞ്ഞെടുത്തു.