f

തിരുവനന്തപുരം: കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിനെതിരേ പമ്പുടമ ടി.വി. പ്രശാന്തന്റെ കൈക്കൂലി ആരോപണ പരാതി ലഭിച്ചിട്ടുണ്ടോ എന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രിയുടെ ഓഫീസ്. പരാതി നൽകിയ കാലയളവ് കൂടി ചോദ്യത്തിൽ ഉൾപ്പെടുത്തിയാൽ മാത്രമേ വിവരം കണ്ടെത്താൻ സാധിക്കൂ എന്നായിരുന്നു മറുപടി. മുസ്ലീം ലീഗ് ഇരിക്കൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.എൻ.എ. ഖാദറാണ് അപേക്ഷ നൽകിയത്. പ്രശാന്തന്റെ പരാതിയിലെ തീയതിവെച്ച് വീണ്ടും അപേക്ഷ നൽകുമെന്ന് ഖാദർ വ്യക്തമാക്കി.