നെടുമങ്ങാട്: ജില്ലാ ആശുപത്രിയിലെ എക്സ്റേ റൂമിൽ പരിശോധനക്കിടയിൽ ലൈംഗിക ഉദ്ദേശ്യത്തോടെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന കേസിൽ തെങ്കാശി സ്വദേശിയായ യുവാവ് അറസ്റ്റിൽ. തെങ്കാശി കോവിൽ സ്ട്രീറ്റിൽ പഞ്ചേരി എ.സത്യരാജ് (31) ആണ് പിടിയിലായത്. ഇന്നലെ രാവിലെ എക്സ്റേ എടുക്കുന്നതിനായി പാന്റ് ബെൽറ്റ് അഴിക്കാൻ പറഞ്ഞപ്പോഴാണ് ഇയാൾ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതെന്ന് പൊലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.