തിരുവനന്തപുരം: വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാതല ഉദ്ഘാടനം എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി സുനിൽ മതിലകം നിർവഹിച്ചു.പാളയം ബാബു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി മൈക്കിൾ ബാസ്റ്റിൻ,റെനി വർഗീസ്,രേണുക,ബാലസുബ്രഹ്മണ്യൻ,ബാദുഷ,ഷാജഹാൻ എന്നിവർ സംസാരിച്ചു.
കിഴക്കേകോട്ട നടന്ന ധർണ യൂണിയൻ പ്രസിഡന്റ് എൻ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു.രാജേഷ്,നാദിർഷ എന്നിവർ നേതൃത്വം നൽകി.പട്ടം ജംഗ്ഷനിൽ നടന്ന ധർണ യൂണിയൻ പ്രസിഡന്റ് അജിത്കുമാർ ഉദ്ഘാടനം ചെയ്തു.ലോറൻസ് ,സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി.വഴയില നടന്ന ധർണ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജഗതം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി മൂന്നാംമൂട് ബിജു ,ഷീജ എന്നിവർ സംസാരിച്ചു.