തിരുവനന്തപുരം: നേമം സർവീസ് സഹകരണ ബാങ്കിലുണ്ടായ കോടികളുടെ അഴിമതിയിൽ ഏരിയ സമമ്മളനത്തിൽ രൂക്ഷ വിമർശനം.
മരിച്ചു പോയവരുടെ പേരിൽ പോലും ലോൺ എഴുതിയെടുത്തു. സാധാരണക്കാരുടെ പണമാണ് നഷ്ടമായത്. സഹകരണ സംഘങ്ങളുടെ ഭരണ സമിതിയെ പാർട്ടി നിയന്ത്രിക്കാത്തതാണ് അഴിമതി തുടർക്കഥയാകാൻ കാരണമെന്നും പ്രതിനിധികൾ വിമർശിച്ചു. പാർട്ടി മുഖം രക്ഷിക്കാൻ ഭരണ സമിതി അംഗങ്ങളിൽ ചിലരെ പുറത്താക്കിയതും മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. വിഷയത്തില അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും ്രപതിനിധികൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെയും അംഗങ്ങൾ വിമർശനമുയർത്തി. സർക്കാരും പാർട്ടിയും തെറ്റ് തിരുത്തി മുന്നോട്ട് പോയില്ലായെങ്കിൽ ബംഗാളിലെ സ്ഥിതി വിദൂരമല്ല. ഭരണവിരുദ്ധവികാരമില്ലെന്ന് പറയുമ്പോഴും ആത്മപരിശോധന നടത്തണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. നിലവിലെ ഏരിയാ സെക്രട്ടറിക്കെതിരെ സംഘടനാപരമായ നിരവധി പരാതികൾ ഉള്ളതിനാൽ സെക്രട്ടറിയെ മാറ്റണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യം. കമ്മിറ്റിയിൽ നിന്നു ചിലരെ ഒഴിവാക്കണമെന്നും ആവശ്യമുണ്ട്. ഇന്നാണ് പുതിയ ഏരിയാ കമ്മിറ്റിയെ അംഗങ്ങളെ തിരഞ്ഞെടുക്കുക