br

തിരുവനന്തപുരം : കെ ത്രി എ (കേരള അഡ്വൈർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ ) 21-ാം വാർഷികാഘോഷം ഗോൾഫ് ക്ളബിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ബി.ആർ.ജയകുമാർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പരസ്യമേഖല നേരിടുന്ന വെല്ലുവിളികളുടെ അതിജീവനത്തിൽ കെ ത്രി എയുടെ പങ്ക് എന്ന വിഷയത്തിൽ നടന്ന ചർച്ചയ്ക്ക് സ്റ്റാർക്ക് കമ്മ്യൂണിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ റോയ്.വി.മാത്യു നേതൃത്വം നൽകി.

സോൺ സെക്രട്ടറി ടി.ജെ. തൻസീർ,വൈസ് പ്രസിഡന്റ് ഗീതാ നായർ,ശാസ്തമംഗലം മോഹൻ പ്രസൂൺ രാജഗോപാൽ,മുഹമ്മദ് ഷാ തുടങ്ങിയവർ സംസാരിച്ചു.