puthumana

തിരുവനന്തപുരം : പുതുമന തന്ത്ര വിദ്യാലയ വാർഷിക ആഘോഷം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.പുതുമന മഹേശ്വരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.കുടക്കച്ചിറ ശ്രീവിദ്യാധിരാജ സേവാശ്രമം മഠാധിപതി സ്വാമി അഭയാനന്ദ തീർത്ഥപാദ മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി.കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ചെയർമാൻ കെ.ബി.മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ എ.അജികുമാർ,ജി.സുന്ദരേശൻ എന്നിവർ പുതുമന തന്ത്രവിദ്യാലയത്തിലെ പൂജാപഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.പുതുമന മനു നമ്പൂതിരി,വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി,ശബരിമല അയ്യപ്പ സേവാസമാജം ഫൗണ്ടർ ട്രസ്റ്റി വി.കെ.വിശ്വനാഥൻ,ശബരിമല മാളികപ്പുറം മേൽശാന്തി സമാജം പ്രതിനിധി ഗോശാല വിഷ്ണു വാസുദേവൻ, ശബരിമലയിലെ ആദ്യ പുറപ്പെടാശാന്തി കണ്ടിയൂർ നീലമന ഗോവിന്ദൻ നമ്പൂതിരി,ദേവസ്വം ബോർഡ് മുൻ പി.ആർ.ഒ മുരളി കോട്ടയ്ക്കകം എന്നിവർ സംസാരിച്ചു.